അനുഷ്‌ക വിവാഹിതയാകുന്നു; വരന്‍ സംവിധായകന്‍ പ്രകാശ്

പ്രമുഖ നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്കു സിനിമാ ലോകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്.

സംവിധായകന്‍ പ്രകാശ് കൊവേലമുടിയാണ് അനുഷ്‌കയുടെ പ്രതിശ്രുത വരനെന്നാണ് സിനിമാ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. വിവാഹത്തെ സംബന്ധിച്ച് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അനുഷ്‌ക അഭിനയിച്ച ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകനായ പ്രകാശ് കൊവേലമുടി. പ്രകാശിന്റേത് രണ്ടാം വിവാഹമാണ്. എഴുത്ത് കാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായിരുന്നു പ്രകാശിന്റെ ആദ്യ ഭാര്യ. 2014ലാണ് പ്രകാശും കനികയും ഇരുവരും വേര്‍പിരിഞ്ഞത്.

ബാഹുബലിയുടെ ചിത്രീകരണ വേളയില്‍ നടന്‍ പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഇരുവരും പിന്നീട് ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു. മാധവനൊപ്പം അഭിനയിക്കുന്ന സൈലന്‍സ് ആണ് അനുഷ്‌കയുടേതായി അണിയറയില്‍ ഒരുങ്ങുന്ന അടുത്ത ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News