കൊവിഡ് 19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആറായി; ഇറ്റലിയില്‍ നിന്നെത്തിയ വിദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം ആറായി. ഇറ്റലിയില്‍ നിന്നും ജയ്പൂരിലെത്തിയ വിദേശ സഞ്ചാരികളില്‍ ഒരാള്‍ക്ക് കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇയാള്‍ക്കൊപ്പം എത്തിയ ഇറ്റാലിയന്‍ പൗരന്‍മാരെയെല്ലാം നേരത്തെ തിരികെ അയച്ചിരുന്നു.

2500 പേരെ പാര്‍പ്പിക്കാവുന്ന മുന്‍ കരുതല്‍ കേന്ദ്രങ്ങള്‍ അടിയന്തരമായി തുറക്കാന്‍ സേന വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര, നാവിക, വ്യോമ സേനകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ ഇന്ത്യന്‍ നാവികസേനയുടെ മിലാന്‍ നാവിക പ്രദര്‍ശനം ഉപേക്ഷിച്ചു. മാര്‍ച്ച് 18 മുതല്‍ വിശാഖപട്ടണത്ത് നടത്താന്‍ ഉദ്ദേശിച്ച പ്രദര്‍ശനമാണ് ഉപേക്ഷിച്ചത്.

ആഗ്രയില്‍ രോഗബാധിതരെന്ന് സംശയിക്കുന്ന ആറ് പേരെ ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ദില്ലിയില്‍ ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശുപത്രികളില്‍ ഐസോലൊഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ദില്ലിയിലെ ഹയാത്ത് ഹോട്ടലില്‍ ജീവനക്കാരെ മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. ഹോട്ടല്‍ അണുവിമുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാള്‍ ഹയാത്ത് ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ചിരുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഹയാത്തിലും വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ

ദില്ലിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ 46 പേരാണ് നീരീക്ഷണത്തിലുളളത്. നോയിഡയില്‍ നടന്ന ഒരു കുട്ടിയുടെ ജന്മദിനാഘോഷത്തില്‍ ഇയാളും പങ്കെടുത്തിരുന്നു. ആഘോഷത്തിനെത്തിയ സഹപാഠികളും മാതാപിതാക്കളും അധ്യാപകരും നിരീക്ഷണത്തിലാണ്. വിമാനത്തില്‍ ഇയാള്‍ക്കൊപ്പം യാത്ര ചെയ്ത ആഗ്രയിലെ ആറ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. ഇവരെ ദില്ലി സഫദ്ര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റും.

നോയിഡയില്‍ നീരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിട്ടില്ലെന്നും രക്തസാംപിളുകള്‍ പരിശോധനക്ക് അയച്ചെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഹൈദരാബാദില്‍ കോവിഡ് സ്ഥീരീകരിച്ച വ്യക്തി ബംഗൂരുവില്‍ നിന്ന് നാട്ടിലേക്ക് സഞ്ചരിച്ച ബസിലെ 27 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാര്‍ക്ക് അനുവദിച്ച വിസ ഇന്ത്യ റദ്ദ് ചെയ്തു. നേരത്തേ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിസ നിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News