ഹരിപ്പാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ തെരുവ് നായ കടിച്ചു കൊന്നു

ഹരിപ്പാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ തെരുവ് നായ കടിച്ചു കൊന്നു. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാജമ്മ (87) ആണ് മരിച്ചത്. കൂട്ട് കുടക്കാനായി ദിവസേന പോകുന്ന അയലത്തു കാരി രാത്രിയിൽ എത്തിയപ്പോളാണ് ദേഹമാസകലം കടിയേറ്റ നിലയിൽ വീടിന്റെ സമീപം കിടന്ന രാജമ്മയെ കണ്ടത്.

ഇന്ന് രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. പറമ്പിൽ കൂട്ടി ഇട്ടിരുന്ന കരിയിലയ്ക്കു തീ ഇടാൻ പോയപ്പോൾ തെരുവ് നായ അക്രമിച്ചതാണെന്നാണ് കരുതുന്നത്. തലയുടെ പിൻ ഭാഗത്തും കയ്യിലും ആഴത്തിൽ കടിയേറ്റിട്ടുണ്ട്. ഇവരുടെ വീടിന്റെ പറമ്പ് കഴിഞ്ഞു ഏറെ ദൂരത്താണ് മറ്റു വീടുകൾ ഉള്ളത്. അതിനാൽ ആരും തന്നെ സംഭവം അറിഞ്ഞിരുന്നില്ല.

രാത്രിയിൽ എത്തി വാതിലിൽ മുട്ടിയിട്ടും തുറക്കാഞ്ഞതിനെ തുടർന്ന് അയലത്തുകാരി സമീപത്തു വീട്ടിലെ ആളിനെ കൂട്ടി പരിസരം നോക്കിയപ്പോളാണ് പരിക്കേറ്റ നിലയിൽ ബോധരഹിതയായി രാജമ്മയെ കണ്ടത്.

നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആരൂർ എൽ. പി സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്നു. മക്കൾ : ശ്രീകുമാർ, സന്ധ്യ, മിനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News