നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറെന്ന് ഷെയ്ന്‍ നിഗം; ഒത്തുതീര്‍ക്കാനൊരുങ്ങി താരസംഘടന അമ്മ

കൊച്ചി: ഷെയ്ന്‍ നിഗം വിഷയം നഷ്ടപരിഹാരത്തുകയിലൂടെ ഒത്തുതീര്‍ക്കാനൊരുങ്ങി താരസംഘടന അമ്മ. മുടങ്ങിയപ്പോയ വെയില്‍, ഖുര്‍ബാനി സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം അറിയിച്ചു. 32 ലക്ഷം രൂപ നല്‍കാനാണ് ധാരണ. നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തിയ ശേഷം പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.

കൊച്ചിയില്‍ ചേര്‍ന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തിലാണ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചത്. ഒരു കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതെങ്കിലും വെയില്‍, ഖുര്‍ബാനി സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് 32 ലക്ഷം രൂപ നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ധാരണ.

തുക നല്‍കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം താരസംഘടന അമ്മയെ അറിയിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും പ്രശ്‌നം നല്ല രീതിയില്‍ അവസാനിക്കുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.

സംഘടനകളുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ന്‍ നിഗവും അറിയിച്ചു. വെയില്‍, കുര്‍ബാനി സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ പൂര്‍ണമായും സഹകരിക്കുമെന്നും ഷെയ്ന്‍ നിഗം ഉറപ്പു നല്‍കിയിട്ടുണ്ട്. അമ്മയും ഫെഫ്കയും മുന്നോട്ടുവച്ച ധാരണകളോട് ഷെയ്ന്‍ നിഗം യോജിച്ചതോടെയാണ് പ്രശ്‌നം പരിഹാരമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News