പാലക്കാട് ചരിഞ്ഞ ആനയുടെ അടിയില്‍പെട്ട് നാല് പേര്‍ക്ക് പരിക്ക്

പാലക്കാട് തിരുവേഗപ്പുറയില്‍ അസുഖ ബാധിതനായ ആന ചരിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ആന വീഴുന്നതിനിടെ അടിയില്‍പ്പെട്ട് പാപ്പാന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കാണ് പരിക്കേറ്റത്. ചികിത്സയിലായിരുന്ന തിരുവേഗപ്പുറ പത്മനാഭന്‍ എന്ന ആനയാണ് ചരിഞ്ഞത്.

ഏറെ നാളായി അസുഖബാധിതനായി കഴിഞ്ഞിരുന്ന തിരുവേഗപ്പുറ പത്മനാഭനെന്ന ആനയാണ് ചരിഞ്ഞത്. ചികിത്സയിലായിരുന്ന ആന തൊട്ടടുത്തുണ്ടായിരുന്ന ആളുകള്‍ക്ക് മേല്‍ ചെരിഞ്ഞ് വീണ് പാപ്പാനുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.

തിരുവേഗപ്പുറ സ്വദേശികളായ സനല്‍,രാജേഷ്,ശ്രീജിത്ത്,ശ്രീരാദ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറേ കാലമായി ചികിത്സയിലുള്ള ആനയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

പരിക്കേറ്റവര്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here