മധ്യപ്രദേശില്‍ ‘റിസോര്‍ട്ട് രാഷ്ട്രീയം’; കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നാടകീയ നീക്കങ്ങള്‍; 8 എംഎല്‍എമാര്‍ ഗുരുഗ്രാമില്‍

ദില്ലി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നീക്കം. 230 അംഗ നിയമസഭയിലെ എട്ട് എംഎല്‍എമാര്‍ ഗുരുഗ്രാമിലെ റിസോര്‍ട്ടിലെത്തി. എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലെന്ന് ആരോപണം. എട്ട് പേരില്‍ നാല് പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍.

എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ചതിനു പിന്നാലെയാണു നാടകീയ നീക്കങ്ങള്‍.

230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114, ബിജെപിക്ക് 107 അംഗങ്ങളാണുള്ളത്. ബിഎസ്പി (2), എസ്പി (1), 4 സ്വതന്ത്രര്‍ എന്നിവര്‍ കോണ്‍ഗ്രസിനെയാണു പിന്തുണച്ചിരുന്നത്. 2 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News