ആര്‍എസ്എസ് നേതാവ് ആസാം അനി പിടിയില്‍

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വഞ്ചിയൂര്‍ വിഷ്ണു വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് നേതാവ് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍.അസാം അനി എന്നറിയപെടുന്ന ആര്‍എസ്എസ് നേതാവാണ് പിടിയിലായത്.2008 ഏപ്രില്‍ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്.

ഡിവൈഎഫ്ഐ നേതാവ് വഞ്ചിയൂര്‍ വിഷ്ണു കൊല്ലപ്പെട്ട കേസില്‍ 12 വര്‍ഷത്തിന് ശേഷമാണ് അസാം അനി പിടിയിലാകുന്നത്. തിരുവനന്തപുരം മണികണ്ഠേശ്വരത്ത് നിന്നുമാണ് പൊലീസ് അനിയെ കഴിഞ്ഞ ദിവസം പിടികൂടിയത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു അനി. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഗുണ്ടയുമാണ് ആസാം അനി. ഇയ്യാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

2008 ഏപ്രില്‍ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ ആകെ 16 പ്രതികളാണുണ്ടായിരുന്നത്. പതിനാലാം പ്രതിയാണ് അസ്സാം അനി.

കേസില്‍ വിചാരണ നേരിട്ട മുഴുവന്‍ പ്രതികളും ആര്‍എസ്എസ്സുകാരായിരുന്നു. ശംഖുമുഖം എസിപിയുടെ നേതൃത്വത്തിലാണ് അനിയെ മണികണ്ഡേശ്വരത്ത് നിന്ന് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News