ബാങ്കുകള്‍ ക്രിപ്‌റ്റോ കറന്‍സികളുടെ വിനിമയം നടത്തുന്നത് നിരോധിച്ച റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ സുപ്രീംകോടതി റദ്ദാക്കി.
ആര്‍ബിഐ തീരുമാനം ചോദ്യം ചെയ്തുള്ള അപ്പീലിലാണ് സുപ്രീംകോടതി വിധി. പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തുകയല്ല വേണ്ടത് പകരം ക്രിപ്‌റ്റോ കറന്‍സിയുടെ ദൂഷ്യവശങ്ങള്‍ നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി.
ജസ്റ്റിസ് രോഹിങ്ടണ് നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേത് ആണ് വിധി. 2018 ഏപ്രിലിലാണ് ആര്‍ ബി ഐക്ക് കീഴിലുള്ള ബാങ്കിങ് സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി വിനിമയം നടത്തുന്നത് തടഞ്ഞ് സര്‍ക്കുലര്‍ ഇറക്കിയത്.
ഇത് ചോദ്യം ചെയ്ത് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്
Get real time update about this post categories directly on your device, subscribe now.