കോവിഡ് 19: കുവൈറ്റിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം

കുവൈറ്റ് സിറ്റി: കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്ന ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ഇല്ല എന്നുള്ള സാക്ഷ്യ പത്രം നിര്‍ബന്ധമാക്കി.

സാക്ഷ്യപത്രങ്ങള്‍ ഇന്ത്യയിലെ കുവൈത്ത് എംബസി അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തുകയും വേണം എന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് എട്ടു മുതലാണു നിയമം പ്രാബല്യത്തില്‍ വരിക. ഇന്ത്യ, തുര്‍ക്കി, ഈജിപ്ത്, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, സിറിയ, അസര്‍ബൈജാന്‍, ശ്രീലങ്ക, ജോര്‍ജിയ, ലെബനന്‍ എന്നീ മറ്റു രാജ്യങ്ങള്‍ക്കാണു ഇത് ബാധകമാക്കിയിരിക്കുന്നത്.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്ന യാത്രക്കാരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും ഇങ്ങനെ യാത്രക്കാരെ കൊണ്ടുവരുന്ന വിമാന കമ്പനികളില്‍ നിന്നും പിഴ ഈടാക്കുമെന്നും സിവില്‍ ഏവിയേഷനെ ഉദ്ദരിച്ച വാര്‍ത്തയില്‍ പറയുന്നു.

എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച വലിയ തോതിലുള്ള പ്രായോഗിക പ്രയാസങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉണ്ട് എന്നുള്ളത് തിരിച്ച് കുവൈത്തിലേക്ക് യാത്ര പുറപ്പെടുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരില്‍ ആശങ്ക ഉണ്ടാക്കുന്നുമുണ്ട്.

ഇതുവരെയായി അന്‍പത്തിയാറു കേസുകളാണ് കൊറോണ വൈറസ് ബാധിതരായി കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ഈ മാസം മുപ്പത് വരെ നീട്ടിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News