ഷെയ്ന്‍ പ്രശ്നം ഒത്തുതീര്‍പ്പിലേക്ക്; മോഹന്‍ലാലിന്റെ പ്രതികരണം

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും ചലച്ചിത്ര നിര്‍മാതാക്കളുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്.

വെയില്‍, കുര്‍ബാനി സിനിമകളുടെ നഷ്ടപരിഹാരം നല്‍കാമെന്ന് താരസംഘടനയായ അമ്മയുടെ യോഗത്തില്‍ ഷെയ്ന്‍ സമ്മതിച്ചതോടെയാണ് ഒത്തുതീര്‍പ്പ് സാധ്യത തെളിഞ്ഞത്.

രണ്ടു സിനിമകള്‍ക്കുംകൂടി ഒരു കോടി രൂപ നഷ്ടപരിഹാരത്തുക നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ നിലപാട്.

നഷ്ടപരിഹാരത്തുക കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു താരസംഘടന. എല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.

നഷ്ടപരിഹാരത്തുക സംബന്ധിച്ച് ബുധനാഴ്ച നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലേക്ക് ഷെയ്നിനേയും ക്ഷണിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News