കാഷ്യറില്ലാത്ത ഭക്ഷണശാല, വിശപ്പുരഹിത മാരാരിക്കുളം എന്നൊക്കെ രണ്ട് വര്‍ഷം മുമ്പ് മന്ത്രി തോമസ് ഐസക് പറഞ്ഞപ്പോള്‍ പലരും ചിരിച്ചുതള്ളി. ഇത് വല്ലതും നടക്കാനാണോ, കാഷ്യറില്ലെങ്കില്‍ ആളുകള്‍ പണം തരാതെപോകും എന്നൊക്കെയായിരുന്നു വിമര്‍ശനം. പാതിരപ്പള്ളിയില്‍ തുടങ്ങിയ മാതൃക കേരളം ഏറ്റുവാങ്ങുന്നതിന്റെ ആഹ്ലാദത്തിലാണ് സ്നേഹജാലകം ജനകീയ ഭക്ഷണശാല മൂന്നാം വയസ്സിലേക്ക് കടക്കുന്നത്.
ഈ അനുഭവത്തില്‍നിന്നാണ് 25 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന ആയിരം ജനകീയ ഭക്ഷണശാലകള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നതും കഴിഞ്ഞദിവസം മണ്ണഞ്ചേരിയില്‍ അതിലൊന്ന് തുറന്നതും.
2017 ജനുവരി 29ന് പാട്ടുകളത്തില്‍നടന്ന സ്നേഹജാലകത്തിന്റെ ഏഴാമത് വര്‍ഷികസമ്മേളനം ഉദ്ഘാടനംചെയ്താണ് ഭക്ഷണമില്ലാതെ, വിശന്നിരിക്കുന്നവരില്ലാത്ത ഒരു നാട് നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് മന്ത്രി ചോദിച്ചത്.

Get real time update about this post categories directly on your device, subscribe now.