നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട്; തിഹാര്‍ ജയില്‍ അധികൃതരുടെ ഹര്‍ജിയില്‍ പ്രതികള്‍ക്ക് നോട്ടീസ്

നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണം എന്ന തിഹാർ ജയിൽ അധികൃതരുടെ അപേക്ഷയിൽ പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു.

ദില്ലി പട്യാല ഹൗസ് കോടതിയാണ് 4 പ്രതികൾക്കും നോട്ടീസ് അയച്ചത്. ദയാഹർജി തള്ളിയ വിവരം പവൻ ഗുപ്തയെ അറിയിച്ചു, അതിനാൽ നോട്ടിസ് അയക്കേണ്ട ആവശ്യമില്ല എന്ന് ജയിൽ അധികൃതർക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

പുതിയ മരണവാറന്റ് പുറപ്പെടുവിക്കുന്ന കാര്യത്തിൽ നാളെ ഉച്ചയ്ക്ക് 2 മണിക്ക് കോടതി വാദം കേൾക്കും. കഴിഞ്ഞ മൂന്നാം തീയതി പ്രതികളെ തോക്കിലേറ്റാൻ മരണ വാറന്റ് പുറപ്പെടുവിച്ചു എങ്കിലും പവൻ ഗുപത ദയാഹർജി നൽകിയതിനാൽ ശിക്ഷ നടപ്പാക്കുന്നത് കോടതി നീട്ടി വയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News