
നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ എന്നിവരുടെ വിസ്താരം പൂര്‍ത്തിയായി.
അതേ സമയം നടന്‍മാരായ കുഞ്ചാക്കൊ ബോബന്‍, മുകേഷ് എന്നിവര്‍ ഇന്ന് വിസ്താരത്തിന് ഹാജരായില്ല.
ഇരുവരുടെയും അവധി അപേക്ഷ കോടതി അനുവദിച്ചു.ഇടവേള ബാബു, കാവ്യാ മാധവന്‍റെ അമ്മ ശ്യാമള എന്നിവരെ നാളെ വിസ്തരിക്കും.
കേസില്‍ 36ാം സാക്ഷിയായ റിമി ടോമിയുടെ വിസ്താരമാണ് ആദ്യം പൂര്‍ത്തിയായത്.ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇവരുടെ സുഹൃത്തുകൂടിയായ റിമി ടോമിക്ക് അറിയാമെന്ന് നേരത്തെ കേസന്വേഷണ വേളയില്‍ പോലീസിന് ബോധ്യപ്പെട്ടിരുന്നു.
ദിലീപും നടിയും പങ്കെടുത്ത അമേരിക്കന്‍ ഷോയില്‍ റിമി ടോമിയും ഉണ്ടായിരുന്നു.ഇവിടെ വെച്ചുണ്ടായ പ്രശ്നങ്ങള്‍ ഉള്‍പ്പടെ റിമി അന്വേഷണ സംഘത്തോട് വിവരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് റിമിയെ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.അതിനാല്‍ സാക്ഷി വിസ്താരത്തിന്‍റെ ഭാഗമായി റിമി നല്‍കിയ മൊഴി കേസില്‍ ഏറെ നിര്‍ണ്ണായകമാണ്.
അതേ സമയം വിസ്താരത്തിനെത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍മാരായ കുഞ്ചാക്കൊ ബോബന്‍,മുകേഷ് എന്നിവര്‍ നല്‍കിയ അവധി അപേക്ഷ കോടതി അനുവദിച്ചു.
കുഞ്ചാക്കൊ ബോബന്‍റെ വിസ്താരം ഈ മാസം 9ലേക്ക് കോടതി മാറ്റിവെച്ചു. അതേ സമയം നിയമ സഭ നടക്കുന്നതിനാല്‍ വരാനുള്ള അസൗകര്യം അറിയിച്ച മുകേഷ് എംഎല്‍എ യെ മറ്റൊരു ദിവസം വിസ്തരിക്കാനും കോടതി തീരുമാനിച്ചു.
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ,കാവ്യാ മാധവന്‍റെ അമ്മ ശ്യാമള എന്നിവരെയാണ് ഇനി കോടതി വിസ്തരിക്കുക.37 സാക്ഷികളുടെ വിസ്താരമാണ് ഇതിനകം പൂര്‍ത്തിയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here