കെഎസ്ആര്‍ടിസി സമരത്തിനിടെ കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു

തിരുവനന്തപുരം:തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനിടെ കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് (64) മരിച്ചത്.

കിഴക്കേക്കോട്ടയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും പിന്നീട് പൊലീസ്‌ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍വെച്ചായിരുന്നു മരണം.

സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ഹൃദ്രോഗിയായ സുരേന്ദ്രന്‍ രണ്ട് വര്‍ഷമായി വിശ്രമത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News