കശ്മീരില്‍ സമൂഹമാധ്യമ വിലക്ക് ഭാഗികമായി നീക്കി; 2ജി മാത്രം ലഭ്യമാകും

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഉപാധികളോടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി. ഏഴ് മാസത്തിന് ശേഷമാണ് ജമ്മുവില്‍ സോഷ്യല്‍ മീഡിയ വീണ്ടും ലഭ്യമായി തുടങ്ങുന്നത്.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ജമ്മുകശ്‌മീര്‍ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം നീക്കാം എന്ന് വ്യക്തമാക്കിയത്.

അതേസമയം പ്രിപെയ്‌ഡ് സര്‍വ്വീസുകള്‍ വഴി 2ജി സേവനങ്ങള്‍ മാത്രമേ ജമ്മുവില്‍ ലഭ്യമാകുകയുള്ളു. ജമ്മുകശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിനു ശേഷമാണ് സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ജനുവരിയില്‍ ജമ്മുകശ്‌മീരില്‍ ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ച 310 വെബ്‌സൈറ്റുകള്‍ക്കാണ് നിരോധനം നീക്കിയത്.

ബാങ്കിങ്, ഫിനാന്‍സ്, ആവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവയ്ക്കായുള്ള വൈബ്സൈറ്റുകള്‍ മാത്രമാണ് പ്രാഥമിക ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി തുറന്ന് നല്‍കിയത്.

ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നില്ല എന്ന് സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്ന് പ്രത്യേക നിര്‍ദേശവും നല്‍കിയിരുന്നു.

കശ്‌മീരില്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിശോധിച്ച കോടതി നിയന്ത്രണങ്ങള്‍ നീക്കണമെന്നും ഇന്റര്‍നെറ്റ് നിരോധനം മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നും നീരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ ഭാഗീകമായി പുനഃസ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News