കൊറോണ പടരുന്നു; ഉംറ തീര്‍ഥാടനം താൽക്കാലികമായി നിർത്തിവച്ചു

മനാമ: ഉംറ നിര്‍വഹിക്കുന്നതിനും മദീനയില്‍ പ്രവാചക പള്ളി സന്ദര്‍ശിക്കുന്നതിനും സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗദി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി.

നിരോധന പ്രകാരം സൗദി പൗരന്‍മാര്‍ക്കും സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്കും ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.

രാജ്യത്തിനു പുറത്തുനിന്നുള്ളവര്‍ക്ക് നേരത്തെ തന്നെ ഉംറ, മദീന പ്രവേശനം വിലക്കിയിരുന്നു. അതേസമയം, രാജ്യത്തുള്ള വിദേശ ഉംറ തീര്‍ഥാടകരെ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

കൊറോണ ബാധിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജിസിസി പൗരന്‍മാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി.

കൊറോണബാധിത രാജ്യങ്ങളില്‍നിന്ന് മടങ്ങി 14 ദിവസം പിന്നിട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം. കൊറോണ ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍നിന്നെത്തിയ ജിസിസി പൗരന്‍മാര്‍ക്ക് പ്രവേശന വിലക്കുണ്ട്.

സൗദിയില്‍ ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാന്‍ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കു മുമ്പ് തിരിച്ചെത്തിയ അധ്യാപകന് രോഗബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here