ദേവനന്ദയുടെ മരണം: ഫോറൻസിക്കിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടരന്വേഷണം സംബന്ധിച്ച് തീരുമാനിക്കും

ദേവനന്ദയുടെ മരണകാരണം അന്വേഷിക്കാൻ തിരുവനന്തപുരം മെഡിക്കകൽ കോളേജിലെ ഫോറൻസിക്ക് സംഘം ഇളവൂരിലെത്തി തെളിവുകൾ ശേഖരിച്ചു.

ഫോറൻസിക്കിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടരന്വേഷണം സംബന്ധിച്ച് തീരുമാനിക്കും. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രൊഫസർ വത്സലയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ശാസ്ത്രീയ പരിശോധനക്കെത്തിയത്.

ദേവനന്ദയുടെ വീട്ടിൽ നിന്നായിരുന്നു പരിശോധന തുടങ്ങിയത്. അമ്മ ധന്യ തുണിയലക്കിയ സ്ഥലം വീടിന്റെ പുറകുവശം,അടുക്കള,ദേവനന്ദയുടെ കിടപ്പുമുറി,തുടങ്ങിയവ കണ്ട ശേഷം ഫോറൻസിക്ക് സംഘം നേരെ പോയത് ഇളവൂർ ബണ്ട് പാലത്തിലേക്ക് അവിടെ ഇടതുവശത്ത് മൂന്നിടത്ത് ആഴം അളന്നു തിട്ടപ്പെടുത്തി.

തുടർന്ന് ദേവനന്ദയുടെ മൃതശരീരം കണ്ട സ്ഥലത്ത് എത്തി. പുഴയിൽ നിന്ന് മൃതശരീരം വീണ്ടെടുത്ത ദൃശ്യങൾ ലാപ്ടോപ്പിൽ പോലീസ് ഫോറൻസിക്ക് സംഘത്തെ കാണിച്ചു. മടങ്ങും വഴി കുളിക്കടവിലിറങ്ങിയും പരിശോധിച്ചു പുഴയുടെ ഏത് ഭാഗത്താണ് ദേവനന്ദ വീണിരിക്കാമെന്നും സംഘം പരിശോധിച്ചു.

പിന്നീട് കുടവട്ടൂരിലെത്തി രക്ഷകർത്താക്കളെ കാണുകയും ഒരു വർഷം മുമ്പ് ദേവനന്ദ ആരോടും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ അര കിലോമീറ്ററോളം വരുന്ന വഴിയും പരിശോധിച്ചു.

ഫോറൻസിക്ക് സംഘത്തിലെ പ്രൊഫസർ വത്സല വീടിന്റേയും പരിസരത്തിന്റേയും പാലത്തിന്റേയും പുഴയുടേയും ചിത്രങൾ പകർത്തി. ഡോക്ടർ ഷീന,എ.സി.പി മാരായ ജോർജ്ജ് കോശി,അനിൽകുമാർ,സി.ഐ ബിബിൻ,എസ്.ഐ നീയാസ് എന്നിവരും ഫോറൻസിക്ക് സംഘത്തിനോടൊപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here