മികച്ച ചിത്രം ബിരിയാണി; ബംഗ്ലൂരു ചലച്ചിത്ര മേളയിൽ ജൂറി പുരസ്കാരം

കർണാടക സ്റ്റേറ്റ് ചലനചിത്ര അക്കാദമിയുടെ 12 മത് ബംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി പുരസ്കാരം സജിൻ ബാബു സംവിധാനം ചെയ്ത ”ബിരിയാണി”ക്ക്. രണ്ട് ലക്ഷം രൂപയും, ഫലകവുമാണ് അവാർഡ്.

പ്രശസ്ത ആസാമീസ് സംവിധായിക മഞ്ചു ബോറ, ആകാശ് ആദിത്യ ലാമ, സുബോധ് ശർമ്മ, മാരുതി ജാതിയവർ, ആശിശ് ഡുബേ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

സജിൻ ബാബുവിൻ്റെ ആദ്യ ചിത്രം “അസ്തമയം വരെ”(Unto the Dusk) 2015 ൽ ഇതേ മേളയിൽ മികച്ച ഇന്ത്യൻ സിനിമക്കുള്ള ചിത്ര ഭാരതി പുരസ്ക്കാരം നേടിയിരുന്നു. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലായിരുന്നു ബിരിയണി യുടെ പ്രിമിയർ. റോമിൽ മികച്ച സിനിമക്കുള്ള ”നെറ്റ് പാക്ക്” അവാർഡും ലഭിച്ചിരുന്നു.

ആനന്ദ് മഹാദേവന്റെ മായിഘട്ട് ക്രൈം നമ്പർ, പാർത്ഥിപന്റെ ഒറ്റ സെരിപ്പ് ഉൾപ്പെടെ 13 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ചിത്രത്തിന്റെ ഫ്രഞ്ച് പ്രിമിയർ ഏപ്രിൽ 22 മുതൽ 26 വരെ നടക്കുന്ന ടുലോസ് മേളയിലും, അമേരിക്കൻ പ്രിമിയർ എപ്രിൽ 17 മുതൽ 23 വരെ കാലിഫോർണിയ മേളയിലും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here