പി ജയരാജന് വധ ഭീഷണി; കതിരൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന് വധ ഭീഷണി.ഉടൻ കൊലപ്പെടുത്തുമെന്ന ഭീഷണി കത്ത് തപാലിലാണ് ലഭിച്ചത്.കതിരൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഉടൻ കൊലപ്പെടുത്തുമെന്നാണ് പി ജയരാജന് തപാലിൽ ലഭിച്ച കത്തിലെ ഭീഷണി.കണ്ണൂർ കക്കാട് അരയാൽ തറയിൽ എം രവീന്ദ്രൻ എന്നയാളുടെ പേരിലാണ് ഭീഷണി കത്ത്. ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് ഒപ്പും വച്ച കത്തിൽ ഫെബ്രുവരി 29 എന്ന തീയതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പി ജയരാജൻ നൽകിയ പരാതിയിൽ കതിരൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.പ്രാഥമിക അന്വേഷണത്തിൽ കത്തിൽ ചേർത്ത പേരും വിലാസവും വ്യാജമാണെന്ന് തെളിഞ്ഞു.

പി ജയരാജന് നേരെ നേരത്തെയും നിരവധി തവണ വധ ഭീഷണി ഉയർന്നിരുന്നു.കത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേസ് അന്വേഷിക്കുന്ന കതിരൂർ പോലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News