മിന്നല്‍ പണിമുടക്ക്: കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റപ്പെടുത്തി ആര്‍ടിഒ യുടെ പ്രഥമിക റിപ്പോര്‍ട്ട്

മിന്നല്‍ പണിമുടക്ക് കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റപ്പെടുത്തി തിരവനന്തപുരം ആര്‍ടിഒ യുടെ പ്രഥമിക റിപ്പോര്‍ട്ട്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനപൂര്‍വ്വം മാര്‍ഗ്ഗതടസം ഉണ്ടാക്കി ഗ്യാരേജുകളില്‍ കിടന്ന വാഹനങ്ങള്‍ കൂടി നിരത്തുകളിലിറക്കി ഗതാഗതം സ്തംഭിപ്പിച്ചുവെന്നും റിപ്പോര്‍ട്ട്.

കെഎസ്ആര്‍ടിസി ഡ്രൈവറന്‍മാര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറി തലസ്ഥാനത്ത് നടന്ന മിന്നല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റപ്പെടുത്തുന്ന പ്രഥാമിക റിപ്പോര്‍ട്ടാണ് തിരവനന്തപുരം ആര്‍ടിഒ എസ്ആര്‍ ഷാജി ഗതാഗത വകുപ്പിന് കൈമാറിയിരിക്കുന്നത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനപൂര്‍വ്വം മാര്‍ഗ്ഗതടസം ഉണ്ടാക്കിയെന്നും ഗ്യാരേജുകളില്‍ കിടന്ന വാഹനങ്ങള്‍ കൂടി നിരത്തുകളിലിറക്കി ഗതാഗതം സ്തംഭിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരത്തുകളിലെ ഗതാഗതം സ്തംഭിപ്പിച്ച ഡ്രൈവറന്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ 190 എഫ് സെക്ഷന്‍ പ്രകാരം നടപടി വേണമെന്നും ശുപാര്‍ശ ചെയ്തു.

മിന്നല്‍ പണിമുടക്ക് നടത്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയ ഡ്രൈവറന്‍മാരുടെ പേരും, ലൈസെന്‍സ് നമ്പരും ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണറോടും ട്രാഫിക്ക് എസിയോടും ആവശ്യപ്പെട്ടുവെന്നും ആര്‍ടിഒ എസ്ആര്‍ ഷാജിയുടെ റിപ്പോര്‍ട്ടിലുണ്ട്.

എല്ലാത്തിനും തുടക്കം കുറിച്ച പ്രൈവറ്റ് ബസ് സമയക്രമം തെറ്റിച്ചതായും അവരുടെ പേരിലും നടപടി എടുക്കുമെന്നും റിപ്പോര്‍ട്ടിലുടെ പറയുന്നു. ആര്‍ടിഒക്ക് വേണ്ടി അസിസ്റ്റന്‍റ് മോട്ടോര്‍ ഇന്‍സ്പെക്ടര്‍ നസീറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പ്രൈവറ്റ് ബസുകളുടെ സമയക്രമം തെറ്റിച്ചുളള ഒാട്ടം ,റൂട്ട് മാറിയോട്ടം, അനധികൃതപാര്‍ക്കിംഗ് എന്നീവ കണ്ടെത്താന്‍ കി‍ഴക്കേക്കോട്ടയിലും, ആറ്റുകാലിലും, ഒരു സ്ഷ്യെല്‍ സ്വാഡിനെ നിയോഗിക്കും.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ ബികെ സുധീപിനെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News