
ഏപ്രിലെ ആദ്യ ശമ്പളദിവസമായ വ്യാഴാഴ്ച 23,901 ബില്ലുകള്‍ പാസാക്കി. 2,15,930 പേരുടെ ശമ്പളം വിതരണം ചെയ്തു. 934.06 കോടി രൂപ ചെലവായി. ആരോഗ്യം, കുടുംബ ക്ഷേമം, പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്കായിരുന്നു ശമ്പള വിതരണം. 223 ട്രഷറികളിലായി 27,267 പേര്‍ക്ക് പെന്‍ഷനും വിതരണം ചെയ്തതായാണ് പ്രാഥമിക കണക്ക്.
വിവിധ ആനുകൂല്യ വിതരണത്തിനായി ബാങ്ക് ശാഖകളിലും ട്രഷറികളിലും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ആദ്യദിനം ഫലപ്രദമായിരുന്നു. അക്കൗണ്ടുകളുടെ അവസാന നമ്പറുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ക്രമീകരണങ്ങളാണ് തിരക്ക് കുറയ്ക്കുന്നതിന് സഹായകമായത്.
കോവിഡ് പശ്ചാത്തലത്തില്‍ പൊതുവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും ബാങ്ക് ശാഖകളിലും പാലിക്കപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here