സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവം; വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു

പാലക്കാട് തൃത്താലയിലെ സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവത്തിൽ വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു. മർദനമേറ്റാണ് സിദ്ധിഖ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതംമൂലമാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോട്ടിലെ കണ്ടെത്തൽ. അനധികൃതമായാണ് സ്നേഹനിലയം പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.

തൃത്താല സ്നേഹനിലയത്തിലെ അന്തേവാസിയായിരുന്ന സിദ്ധിഖ് കഴിഞ്ഞ ദിവസം തൃശൂരിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കഴിഞ്ഞ മാസമാണ് മർദനമേറ്റ പാടുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മർദിച്ച് കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിലാണ് സ്നേഹനിലയത്തിലെ വാർഡനും ഉടമ ഫസൽ തങ്ങളുടെ സഹോദരനുമായ മുഹമ്മദ് നബീൽ എന്ന കുഞ്ഞി തങ്ങളെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ധിഖിനെ മർദ്ദിച്ച കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം വിശദമായ പരിശോധിച്ച് മറ്റു വകുപ്പുകൾ ഉൾപ്പെടുത്താനാണ് പോലീസിൻ്റെ തീരുമാനം.
അതേ സമയം അനധികൃതമായാണ് സ്നേഹ നിലയം പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മാനസികാസ്വസ്ഥ്യമുളള അന്തേവാസികളെ പരിചരിക്കുന്നതിനാവശ്യമായ അംഗീകാരം സ്ഥാപനത്തിനില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പരിശോധനയിലെ കണ്ടെത്തൽ.

മർദനമേറ്റതിനെ തുടർന്നാണ് സിദ്ധിഖ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നുള്ള പ്രാഥമിക സൂചന. ആന്തരികവയവങ്ങൾക്ക് ഏറ്റ ക്ഷതം മൂലം വയറിനകത്ത് നീർക്കെട്ടുണ്ടായത് മരണത്തിന് കാരണമായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വടി കൊണ്ട് മർദിച്ചതിന്റെ പാടുകളും ശരീരത്തിൽ കണ്ടെത്തിയിരുന്നു.

സ്നേഹനിലയത്തിലെ വാർഡനായ മുഹമ്മദ് നബീലിനെതിരെ ബന്ധുക്കൾ നൽകിയ പരാതിക്ക് പുറമെ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി സമീപവാസികളും രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News