ദുബായില്‍ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിക്ക് കൊറോണ ബാധ; സ്‌കൂളിന് അവധി നൽകി

ദുബായിലെ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ. പതിനാറു വയസുള്ള പെൺകുട്ടിക്കാണ് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചത്.

വിദ്യാർത്ഥിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെനും വേണ്ട മുൻ കരുതലുകൾ എടുത്തിട്ടുണ്ടെന്നും ദുബായ് ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. സ്‌കൂളിന് വ്യാഴാഴ്ച അവധി നൽകിയിട്ടുണ്ട് .

സൗദിയില്‍ രണ്ടാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്ന് ബഹ്റൈന്‍ വഴി സൗദിയിലെത്തിയ സ്വദേശിക്കാണ് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here