കൊവിഡ് 19; ഹോളിയാഘോഷം വേണ്ടെന്ന് വച്ച് രാഷ്ട്രപതി ഭവന്‍

രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ഹോളിയാഘോഷം ഒഴിവാക്കി രാഷ്ട്രപതി ഭവന്‍.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ഹോളിയാഘോഷം ഒഴിവാക്കുന്നതെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് അറിയിച്ചു.

ഈ വര്‍ഷം ഹോളി ആഘോഷിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ എംഎല്‍മാരും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News