കൊവിഡ് 19; രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്ന് ആരോഗ്യമന്ത്രാലയം

കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് പടര്‍ന്ന പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത. രാജ്യത്തു കൊറോണ സ്ഥിരീകരിച്ച 25 പേരും നീരീക്ഷണത്തിൽ തുടരുകയാണ്. അതില്‍ 23 പേരും ദില്ലിയിലാണ്. ദില്ലിയിൽ എല്ലാ ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ ഒരുങ്ങി കഴിഞ്ഞു.

രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. ഇറ്റലിയിൽ നിന്നെത്തി വിദേശ സഞ്ചാരികൾ ആയ 18 പേരും ഐ ടി ബി പി ക്യാമ്പിൽ നീരീക്ഷണത്തിൽ തുടരുകയാണ്.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 5,89,000 ആളുകളേയും തുറമുഖങ്ങളിൽ 15000 പേരെയും അതിർത്തിയിൽ 10 ലക്ഷം പേരെയും ഇതുവരെ പരിശോധിച്ചു കഴിഞ്ഞു.

ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്രവിമാന യാത്രികരേയും കർശന നിരീക്ഷണത്തിന് വിധേയമാക്കുകയാണ്. രോഗം പടരാതിരിക്കാൻ ഉള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here