നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ; പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യം; ഹര്‍ജി ഇന്ന് പരിഗണിക്കും

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും.

പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ വീണ്ടും കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.

പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നിര്‍ഭയയുടെ കുടുംബവും വ്യക്തമാക്കിയിരുന്നു.

നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികള്‍ ഉപയോഗിച്ചു കഴിഞ്ഞെന്നും ഇനി നിശ്ചയിക്കുന്ന ദിവസം ശിക്ഷ നടപ്പാക്കുമെന്ന പ്രതീക്ഷയിലാണെന്നും കുടുംബത്തിന്റ അഭിഭാഷക സീമ ഖുശ്വഹ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News