ജനങ്ങളെ ബന്ദികളാക്കിയുള്ള സമരം അംഗീകരിക്കില്ലെന്ന് മന്ത്രി കടകംപള്ളി; സമരത്തിന് ന്യായീകരണവുമില്ല, കാണിച്ചത് മര്യാദകേട്; സംഘര്‍ഷം സൃഷ്ടിച്ചത് ഐഎന്‍ടിയുസി നേതാവായ എടിഒയുടെ നേതൃത്വത്തിലുള്ള സംഘം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സമരത്തെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.

വിഷയത്തെ സര്‍ക്കാര്‍ ലാഘവത്തോടെയല്ല കാണുന്നതെന്നും ജനങ്ങളെ ബന്ദികളാക്കിയുള്ള സമരം അംഗീകരിക്കില്ലെന്നും കടകംപള്ളി പറഞ്ഞു.

ഐഎന്‍ടിയുസി നേതാവായ എടിഒ ലോപ്പസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘര്‍ഷം സൃഷ്ടിച്ചത്. സമരത്തിന് യാതൊരു ന്യായീകരണവുമില്ല. സമരക്കാര്‍ കാണിച്ചത് മര്യാദകേടാണ്. സമരം ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ബസുകള്‍ റോഡ് മദ്ധ്യത്തിലിട്ട് ചെയ്ത സമരം അവകാശ സംരക്ഷണത്തിനാണെന്ന് പറയാന്‍ കഴിയില്ല. കളക്ടറുടെ അന്തിമ റിപ്പോര്‍ട്ടിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. എന്നാല്‍ സമരക്കാര്‍ നിര്‍ത്തിയിട്ട ബസുകള്‍ മാറ്റാനായില്ല. ഒന്നും ചെയ്യാന്‍ പറ്റാതായത് ബസുകള്‍ തലങ്ങും വിലങ്ങും ഇട്ട് പോയതിനാലാണ്. സിഐടിയു തൊഴിലാളികള്‍ അവിടെയില്ലായിരുന്നെന്നും ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കുഴഞ്ഞുവീണ് മരിച്ച യാത്രക്കാരന്‍ സുരേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News