ചരിത്രം: ഇന്ത്യ വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍

സിഡ്നി: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മഴ മൂലം ഒരു ഓവര്‍ പോലും എറിയാതെ ഉപേക്ഷിച്ചതോടെ ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു.

എ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായതാണ് ഇന്ത്യയെ തുണച്ചത്. സെമിക്ക് റിസര്‍വ് ദിനം വേണമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിയിരുന്നു.

2009ല്‍ തുടങ്ങിയ ട്വന്റി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തുന്നത്. 2018ല്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു.

ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയിയായിരിക്കും ഇന്ത്യയുടെ ഫൈനല്‍ എതിരാളി.

എന്നാല്‍ ഈ മത്സരവും മഴമൂലം ഉപേക്ഷിച്ചാല്‍ ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും. അങ്ങനെയെങ്കില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലിന് കളമൊരുങ്ങും

ഒറ്റമത്സരവും തോല്‍ക്കാതെ സെമിഫൈനല്‍വരെയെത്തിയ ഇന്ത്യ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ്. ആദ്യമത്സരത്തില്‍തന്നെ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചു. പിന്നാലെ ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ശ്രീലങ്ക ടീമുകളെയും തകര്‍ത്ത് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ബൗളിങ്ങിലെ ഉജ്ജ്വല പ്രകടനവും ബാറ്റിങ്ങില്‍ ഓപ്പണര്‍ ഷഫാലി വര്‍മയുടെ സ്ഥിരതയുമാണ് ഇന്ത്യക്ക് കരുത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News