സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തും; പി.ടി തോമസിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ബറ്റാലിയനുകളിലെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ബജറ്റ് സമ്മേളനത്തില്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ച് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന ആക്ഷേപത്തില്‍ പി.ടി തോമസിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
വ്യക്തമാക്കിയത്.

രേഖാമൂലമാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്. പൊലീസ് ബറ്റാലിയനുകളിലെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയിട്ടില്ലെന്നും പൊലീസ് അക്കാദമിയിലെ മെസ്സുകളില്‍ മുന്‍പും ഇപ്പോഴും ബീഫ് നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട 591 കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 355 കേസുകള്‍ അന്വേഷണ ഘട്ടത്തിലാണെന്നും 96 കേസുകളില്‍ കുറ്റപത്രം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News