കോവിഡ് 19: ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത പാലിച്ചാല്‍ മതിയെന്ന് ലോകാരോഗ്യ സംഘടന

ദില്ലി: കോവിഡ് 19 വൈറസില്‍ ഇന്ത്യക്കാര്‍ ഭയപ്പെടേണ്ടെന്ന് ലോകാരോഗ്യ സംഘടന റീജണല്‍ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. റോഡ്രികോ ഓഫ്‌റി.

രാജ്യത്തിന് പുറത്തു സഞ്ചരിച്ച് മടങ്ങിയെത്തിവരിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളതെന്നും അതിനാല്‍ ഇപ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത പാലിച്ചാല്‍ മതിയെന്നും ഓഫ്‌റി പറഞ്ഞു.

പുതിയ വൈറസായതിനാല്‍ ഇതിനേക്കുറിച്ച് പഠിക്കാന്‍ നിരവധി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ വൈറസ് വ്യാപനത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് മനസിലാക്കാനും പരിശോധനകള്‍ നടക്കുന്നുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരുമായി വൈറസിനെപ്പറ്റി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റോഡ്രികോ ഓഫ്‌റി പറഞ്ഞു.

ഇതിനിടെ, രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 29 ആയി. ഹരിയാനയിലെ ഗുഡ്ഗാവിലെ ഓണ്‍ലൈന്‍ പേയ്മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആള്‍ക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്തു കൊറോണ ബാധയില്‍ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടു വരുകയാണ് എന്നും കൊറോണ ബാധിതര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷിച്ചു വരുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയില്‍ അറിയിച്ചു.

വിമാനത്താവളങ്ങളില്‍ പരിശോധന നടത്തുന്നതു തുടരുക ആണ്. വിദേശത്ത് നിന്നെത്തുന്നവരുടെ കയ്യില്‍ നിന്ന് എവിടെ എല്ലാം സഞ്ചരിച്ചു, മേല്‍വിലാസം അടക്കമുളളവ സ്വയം സാക്ഷി പെടുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷം മാത്രമേ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കുക ഉള്ളു.

അതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദില്ലിക്ക് സമീപമുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ഒരു സംഘം പരിശോധന നടത്തുകയും രോഗത്തെ പറ്റി ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസില്‍ ആക്കുകയും ചെയ്തു. അതിര്‍ത്തികളില്‍ 112529 ആളുകളെ ഇതിനോടകം പരിശോധനക്ക് വിധേയമാക്കി.

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയ 28000ത്തോളം ആളുകളെ നിരീക്ഷണത്തിന് വിധേയമാക്കി. കൊറോണ ബാധിതര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷിച്ചു വരുകയാണ്.

ഇറാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഇറാന്‍ അധികൃതരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News