‘എല്ലാരും വെരണം ട്ട്വാ.. മര്‍ന്നോണ്ട… ഇണ്ടാവണം ട്ട്വാ.. ഇങ്ങെത്തി’; നാട്ടുനന്‍മയുടെ കാഴ്ചകളും നാട്ടു മൊഴിയുമായി തെയ്യം വിളി

മാര്‍ച്ച് 7, 8… കുംഭം 23, 24.. ആരും മര്‍ന്നോണ്ട… ല്ലാരും വെരണം ട്ട്വാ… ഇണ്ടാവണം …
കാസര്‍കോഡന്‍ നാട്ടുമൊഴിയിലൂടെ ഒരു നാട് വിളിക്കുകയാണ്…

36 വര്‍ഷങ്ങള്‍ക്കു ശേഷം ചീമേനി പുലിയന്നൂരില്‍ നടക്കുന്ന ഒറ്റക്കോല (വിഷ്ണു മൂര്‍ത്തി) മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയാണ് ഗ്രാമീണ നന്‍മയുടെ കാഴ്ചയുമായി ശ്രദ്ധേയമാവുന്നത്.

വയലില്‍ പണിയെടുത്തും, മുറുക്കാന്‍ ചവച്ചു കൊണ്ടും, നാട്ടു വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചായക്കടയിലിരുന്നും, പുഴയുടെ നടുവില്‍ തോണിയിലിരുന്നുമെല്ലാം പഴയ തലമുറ വിളിക്കുകയാണ്. ഒറ്റക്കോലത്തിന്റെ കാഴ്ചകള്‍ കാണാന്‍ മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന നാട്ടിലേക്ക്. നാഗരികതക്ക് കവര്‍ന്നെടുക്കാന്‍ കഴിയാത്ത നാട്ടിന്‍ പുറ കാഴ്ചകളാണ് വീഡിയോയിലുടനീളം. ജിനു പൊതാവൂരാണ് വീഡിയോ തയ്യാറാക്കിയത്.

നാടിന്റെ ആധിയും വ്യാധിയും മാറുമെന്ന വിശ്വാസത്തില്‍ കെട്ടിയാടുന്ന ഒറ്റക്കോലം തെയ്യം അഗ്‌നി പ്രവേശം പ്രധാന ചടങ്ങാണ്.
ഒറ്റക്കോല മഹോത്സവം നാടിന്റെ കൂട്ടായ്മയാക്കി മാറ്റി വനിതാ സംഗമമുള്‍പ്പെടെ വിവിധ സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഉത്തര കേരളത്തിന്റെ സാംസ്‌ക്കാരിക തനിമയുടെ ഭാഗമാണ് തെയ്യങ്ങള്‍. ഐതിഹ്യ വിശ്വാസങ്ങള്‍ക്കുമപ്പുറം ആര്യാധിനിവേശത്തിന് കീഴ്‌പ്പെടാത്ത ദ്രാവിഡപ്പഴമയുടെ ചരിത്രമുണ്ട് തെയ്യങ്ങള്‍ക്ക്.

കീഴാള വര്‍ഗ്ഗത്തിന്റെ ചെറുത്ത് നില്‍പിന്റെയും പോരാട്ടത്തിന്റെയും ചരിത്രം. മതസൗഹാര്‍ധം ഊട്ടിയുറപ്പിക്കുന്ന മാപ്പിളത്തെയ്യവും ഉമ്മച്ചിത്തെയ്യവും ജാതി വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പൊട്ടന്‍ തെയ്യവുമെല്ലാം ഇതിന്റെ നേര്‍കാഴ്ചകളാണ്… തുലാം പത്ത് മുതല്‍ ഇടവപ്പാതി വരെയാണ് ഉത്തര കേരളത്തില്‍ തെയ്യക്കാലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News