നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ 20ന് രാവിലെ 5.30ന്; പുതിയ മരണവാറന്റ്

ദില്ലി: നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന് രാവിലെ 5.30ന് നടപ്പാക്കും. പ്രതികളായ എല്ലാവരുടെയും ദയാഹര്‍ജികള്‍ തള്ളിയതോടെയാണ് പുതിയ മരണവാറന്റ് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്.

നേരത്തെ മൂന്നു തവണ മരണവാറന്റ് പുറപ്പെടുവിച്ചെങ്കിലും പ്രതികള്‍ ഓരോരുത്തരായി ഹര്‍ജികളുമായി കോടതിയെയും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെയും സമീപിച്ചതിനാല്‍ നടപ്പാക്കാനായിരുന്നില്ല.

ഹര്‍ജിയോ ദയാഹര്‍ജിയോ പരിഗണനയിലുണ്ടെങ്കില്‍ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം.

ഇന്നലെ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും തള്ളിയിരുന്നു. ഇതോടെ നിയമതടസങ്ങള്‍ മാറി. മറ്റു പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവരുടെ ദയാഹര്‍ജി നേരത്തെ തള്ളിയിരുന്നു.

2012 ഡിസംബര്‍ 23നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവം നടന്നത്.

സുഹൃത്തിനോടൊപ്പം വണ്ടിയില്‍ കയറിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ നാലു പേര്‍ ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെയ്തു വലിച്ചെറിയുകയായിരുന്നു. ആറുപേരായിരുന്നു കേസിലെ പ്രതികള്‍. മുഖ്യ പ്രതിയായ റാം സിങ് തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News