കൊറോണ മനുഷ്യനില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്കും പകരും; ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

കൊറോണ വൈറസ് മനുഷ്യനില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്കും പകരുമെന്ന് അന്തര്‍ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.

ഇത്തരമൊരു കേസ് ഹോങ്കോങില്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ച് 60കാരിയുടെ വളര്‍ത്തുനായയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

വൃദ്ധയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ കെയ്നൈന്‍ എന്ന പോമറേനിയന്‍ നായ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നായയിലും വൈറസ് സ്ഥിരീകരിച്ചത്.

മനുഷ്യനില്‍ നിന്നും മൃഗങ്ങളിലേക്ക് വൈറസ് പകരുന്നുവെന്നതിന്റെ ആദ്യ കേസാണ് ഇതെന്ന് ഹോങ്കോങ് അഗ്രികള്‍ച്ചര്‍ ഫിഷറീസ് ആന്റ് കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ പറഞ്ഞു. ഇതോടെ കൊറോണ രോഗികളുടെ വളര്‍ത്തുമൃഗങ്ങളെ നിരീക്ഷണത്തിലാക്കി.

ഹോങ്കോങില്‍ ഇതുവരെ 105 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേര്‍ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News