ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ അറസ്റ്റില്‍

അസുന്‍സിയാന്‍: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോയെ പാരഗ്വെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് പാരാഗ്വെയില്‍ പ്രവേശിച്ചുവെന്ന കേസിലാണ് അറസ്റ്റ്.

വ്യാജ രേഖയുണ്ടാക്കിയാണ് റൊണാള്‍ഡിഞ്ഞോ പാരഗ്വെയില്‍ പ്രവേശിച്ചത്. അത് തെറ്റായതിനാലാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതെന്ന് പാരാഗ്വെ ആഭ്യന്തരമന്ത്രി പറഞ്ഞു.

റൊണാള്‍ഡിഞ്ഞോയുടെ പ്രശസ്തിയെ കുറിച്ചറിയാമെന്നും എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

പാരാഗ്വെയിലെ കാസിനോ ഉടമ നെല്‍സണ്‍ ബെലോട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് റൊണാള്‍ഡിഞ്ഞോ രാജ്യത്ത് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here