എന്‍ആര്‍സിയില്‍ മൂക്കും കുത്തി വീണ് ബിജെപി നേതാക്കള്‍

പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളില്ലാതെ ഹരിയാന മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍.

അസമില്‍ നടപ്പാക്കിയതുപോലെ ഹരിയാനയിലും ദേശീയ പൗരത്വപട്ടിക നടപ്പാക്കുമെന്ന് വീമ്പിളക്കിയ ആളാണ് ഖട്ടാര്‍. മുഖ്യമന്ത്രിക്ക് മാത്രമല്ല, ഗവര്‍ണര്‍ക്കോ , സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കോ പൗരത്വം തെളിയിക്കാനാവശ്യമായ രേഖകളില്ലെന്നാണ് വിവരാവകാശ രേഖ പറയുന്നത്. പാനിപറ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകനായ പി.പി കപൂര്‍ ആണ് വിവരാവകാശ നിയമപ്രകാരം ഹരിയാന മുഖ്യമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ എന്നിവരുടെ പൗരത്വരേഖ സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here