കേരളത്തെ കണ്ട് പഠിക്ക്

ലോകത്താകെ ഭീതി വിതച്ച കോവിഡ് 19 വൈറസ് ബാധ അതിന്റെ പാരമ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൊറോണയുടെ ഭീതിയിലാണ് ലോകരാജ്യങ്ങളെല്ലാം. ചൈനയും കടന്ന് ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും മരണം വാരിവിതറി മുന്നോട്ടുകുതിക്കുകയാണ് കൊറോണ.

രാജ്യതലസ്ഥാനത്തുതന്നെ കൊറോണയെ പിടിച്ചുകെട്ടാനാകാതെ നിസ്സഹായരാകുകയാണ് നമ്മുടെ ഭരണകൂടവും. ഇവിടെയാണ് കൊച്ചുകേരളം ലോകത്തിന്റെ തന്നെ പ്രശംസ പിടിച്ചുപറ്റുന്നത്. നിപയേയും കൊറോണയെയും തുരത്തിയോടിച്ച കേരളമാതൃക പകര്‍ത്താനാകുമോയെന്ന് പരിശോധിക്കുകയാണ് ലോകം. കേരളത്തിന്റെ നേട്ടം ബിബിസി ചര്‍ച്ചയാക്കി. ലോകം കൊറോണാ ഭീതിയില്‍ അമരുമ്പോള്‍ എങ്ങനെ പരിഹാരം കാണാനാകുമെന്ന അന്വേഷണത്തിലാണ് മാധ്യമങ്ങളും . വൈറസുകളെ പ്രതിരോധിക്കുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ബിബിസി. വര്‍ക്ക് ലൈഫ് ഇന്ത്യ എന്ന ചര്‍ച്ചയിലാണ് വിഷയമായത്. കൊറോണ വൈറസിനെ ചെറുക്കാനായി കേരളം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News