കരുനാഗപ്പള്ളിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നാടോടി സ്ത്രീ അറസ്റ്റില്‍

സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

കരുനാഗപ്പള്ളി ചെറിയഴീക്കൽ തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

ഇന്നു രാവിലെ ഒൻപതരയോടെയാണു സംഭവം. സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ കുട്ടി അടുത്ത വീട്ടിൽ അഭയം പ്രാപിച്ചു.

നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.തനിക്ക് 30 വയസ്സാണ് പ്രായമെന്നും ജ്യോതി എന്നാണ് പേരെന്നും ഇവർ പറയുന്നു.

അതേ സമയം നാടോടി സ്ത്രീ തമിഴാണ് സംസാരിക 70 വയസ്സോളം പ്രായം തോന്നിക്കുമെന്നും കുട്ടിയുടെ മൊഴി പ്രകാരം നടപടി സ്വീകരിക്കുമെന്നും കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News