കൊല്ലത്ത് ദൃശ്യവിസ്മയമൊരുക്കി തേവള്ളി കരക്കാരുടെ നെടുംകുതിര

കൊല്ലത്ത് ദൃശ്യവിസ്മയമൊരുക്കി തേവള്ളി കരക്കാരുടെ നെടുംകുതിര തൃക്കടവൂരപ്പനെ വണങ്ങാന്‍ അഷ്ടമുടിക്കായലിലൂടെ ഒഴുകി തൃക്കടവൂർ അപ്പനു മുന്നിലെത്തി.

തൃക്കടവൂര്‍ മഹാദേവര്‍ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ചയിലാണ് അപൂര്‍വ്വ ദൃശ്യവിരുന്നൊരുക്കി നെടുംകുതിര കായലിലൂടെ ഒഴുകിയെത്തിയത്. വാദ്യമേളങ്ങളോടെയും ചമയങ്ങളോടെയും നെടുംകുതിര ക്ഷേത്രത്തിലെ കുതിരക്കടവിലേക്ക് ഒഴുകിപ്പോകുന്നതുകാണാന്‍ അഷ്ടമുടിക്കായലിൻ്റെ ഇരുകരകളിലും വിദേശികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു.

നെടുംകുതിര ബൗദ്ധപാരമ്പര്യത്തിന്റെ തുടർച്ചയാണെന്നും പറയപ്പെടുന്നു.

……………

കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ നെടുംകുതിരകളെല്ലാം ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള വയലിൽ അണിനിരന്നു. ഗജരാജൻ തൃക്കടവൂർ ശിവരാജുവിന്റെ നേതൃത്വത്തിൽ മൂന്ന് ഗജവീരന്മാർ നെടുംകുതിരകളെ വരവേൽക്കാൻ കിഴക്കേ ഗോപുരത്തിനുസമീപം അണിനിരന്നു.

ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ജെ.ഡി.ഗോപൻ, സെക്രട്ടറി രതീഷ്‌കുമാർ, വൈസ് പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണപിള്ള, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ടി.കെ.സത്യജിത്ത്, അസിസ്റ്റന്റ് കമ്മിഷണർ എം.മണികണ്ഠൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ഷേത്രഭാരവാഹികളും എതിരേൽക്കാനുണ്ടായിരുന്നു.

2 Attachments

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here