ബ്രാഹ്മണന് പ്രത്യേകം ശുചിമുറി; ഡിവൈഎഫ്‌ഐ പരാതിയില്‍ എഴുത്ത് മായ്ച്ചു

ബ്രാഹ്മണന് പ്രത്യേകം ശുചിമുറിയൊരുക്കിയത് പിന്‍വലിക്കാന്‍ ഡിവൈഎഫ്‌ഐ പരാതിയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം.

തൃശൂര്‍ കുറ്റിമുക്ക് മഹാദേവ ക്ഷേത്രത്തിലെ ഉപയോഗശൂന്യമായ ശുചിമുറിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിയിരുന്ന ബോര്‍ഡ് ആണ് പരാതിയെ തുടര്‍ന്ന് മായ്ച്ചത്.

കാലപ്പഴക്കം കാരണം ഉപയോഗിക്കാതെ കിടന്ന ശുചിമുറിയിലെ എഴുത്ത് അമ്പലത്തിലെ പെയിന്റിങ് പണിക്കിടെയാണ് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് ഈ എഴുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ഡിവൈഎഫ്‌ഐ, വിഷയം അമ്പല കമ്മറ്റിയുടെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും ശ്രദ്ധയില്‍ കൊണ്ട് വരികയായിരുന്നു.

തുടര്‍ന്ന് ഉടന്‍ തന്നെ അമ്പല കമ്മറ്റി ഇടപെട്ട് ബ്രാഹ്മിന്‍സ് എന്ന എഴുത്ത് മായ്ക്കുകയായിരുന്നു. ഡിവൈഎഫ്ഐ വില്‍വട്ടം മേഖലാ കമ്മിറ്റി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here