ഹിന്ദുത്വ തീവ്രവാദികളെയും പാര്‍ട്ടികളെയും നിയന്ത്രിക്കണം, അല്ലെങ്കില്‍ മുസ്ലീം ലോകത്തുനിന്നും ഇന്ത്യ ഒറ്റപ്പെടും: മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇറാന്‍ പരമോന്നത നേതാവ്

ദില്ലി: ദില്ലി സംഘപരിവാര്‍ കലാപത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി.

മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തത് ലോകത്താകമാനമുള്ള മുസ്ലീങ്ങളുടെ ഹൃദയം വേദനിപ്പിച്ചു. ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെടാതിരിക്കണമെങ്കില്‍ ഹിന്ദുത്വ തീവ്രവാദികളുടെയും അവരുടെ പാര്‍ട്ടികളെയും ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഖമയേനി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. #IndianMuslisInDanger എന്ന ഹാഷ്ടാഗിലാണ് ഖമയേനിയുടെ പ്രതികരണം.

ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫും തന്റെ പ്രതികരണം ഇന്ത്യയെ അറിയിച്ചിരുന്നു. നൂറ്റാണ്ടുകളായി ഇന്ത്യ ഇറാന്റെ സുഹൃത്തായിരുന്നുവെന്നും ദില്ലി കലാപത്തെ ഇറാന്‍ ശക്തമായി അപലപിക്കുന്നുവെന്നുമാണ് സരീഫ് ട്വീറ്റ് ചെയ്തിരുന്നത്.

കലാപത്തില്‍ പ്രതിഷേധവുമായി തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗാനും നേരത്തെ രംഗത്തെത്തിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ക്കിടെയാണ് ദില്ലിയില്‍ സംഘപരിവാര്‍ കലാപം അഴിച്ചുവിട്ടത്. സംഭവത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here