നാടകവണ്ടിക്ക് പിഴ: ഉദ്യോഗസ്ഥരുടെ നടപടി നിയമാനുസൃതമാണോ എന്ന് പരിശോധിക്കണം: പുകസ

ചാവക്കാട് നാടകം അവതരിപ്പിക്കാൻ പുറപ്പെട്ട ആലുവ അശ്വതി തിയ്യറ്റേഴ്സിൻ്റെ നാടകവണ്ടിക്ക് 24000 രൂപ പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം ശക്തിയായി പ്രതിഷേധിക്കുന്നു.

വാഹനത്തിൽ വെച്ച ബോർഡിൻ്റെ വലുപ്പം അൽപ്പം കൂടിപ്പോയതിനാണത്രെ ഇത്രയും വലിയ പിഴ. ഉദ്യോഗസ്ഥരുടെ നടപടി നിയമാനുസൃതമാണോ എന്ന് പരിശോധിക്കണം.

നടപടി നിയമാനുസൃതമാണെങ്കിൽ തന്നെ വകുപ്പ് മേധാവികളും സർക്കാരും ഇടപെട്ട് ചുമത്തിയ പിഴ ഒഴിവാക്കാൻ തയ്യാറാവണം. എത്രയോ വ്യക്തികൾക്കും സംഘങ്ങൾക്കും സർക്കാർ പ്രത്യേക പരിഗണനയും ഇളവുകളും നൽകുന്നുണ്ട്.

സമൂഹത്തിൻ്റെ നന്മക്കും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്നവരാണ് കേരളത്തിലെ നാടക കലാകാരന്മാരും കലാകാരികളും. ത്യാഗപൂർണ്ണമായ ജീവിതമാണ് അവരുടേത്.

നാടകസംഘങ്ങൾ പണം വാരിക്കൂട്ടുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്നതല്ല. തീർച്ചയായും അവർ സർക്കാരിൻ്റെ ആദരവും സഹായവും പരിഗണനയും അർഹിക്കുന്നു.

നാടകപ്രവർത്തകർക്കൊപ്പം നിൽക്കുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് കഴിഞ്ഞ ബഡ്ജറ്റ് പോലും വ്യക്തമാക്കിയിട്ടുള്ളതാണ്. ആലുവ അശ്വതി തിയ്യറ്റേഴ്സിൻ്റെ മേൽ ചാർജ്ജ് ചെയ്ത കുറ്റം ഒഴിവാക്കി ഈടാക്കിയ പിഴത്തുക തിരിച്ചു നൽകണമെന്ന് സംഘം അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News