വിശ്വഹിന്ദു പരിഷത്തിന് കീഴിലുള്ള ബാലാശ്രമത്തിലെ കുട്ടികൾക്ക് മർദ്ദനം: പൊലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറി

വിശ്വഹിന്ദു പരിഷത്തിന് കീഴിലുള്ള പത്തനംതിട്ട അടൂരിലെ വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറി.

ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും റിപ്പോർട്ട് ഉടൻ കൈമാറും. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട കുട്ടികളെ സിഡബ്ലുസിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റി.

വിശ്വഹിന്ദു പരിഷത്തിന് കീഴിലുള്ള പത്തനംതിട്ട അടൂരിലെ വിവേകാനന്ദ ബാലാശ്രമത്തിൽ കുട്ടികൾ മർദ്ദനത്തിനിരയ സംഭവ വന്നിൽ ആണ് പൊലീസ് റിപ്പോർട്ട് സമർച്ചിരുക്കുന്നത്.

പത്തനംതിട്ട ജില്ലാ കളക്ടക്ക് കൈമാറിയ പൊലീസ് റിപ്പോർട്ടിൽ ബാലാശ്രമത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് നിർദ്ദേശം. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നടപടികളും ഇവർക്കെതിരെ എടുക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പൊലീസ് റിപ്പോർട്ട് ഉടൻ കൈമാറും. ഇതിനിടെ മർദ്ദനമേറ്റ ജില്ലാ ആശുrത്രിയിൽ ചികിത്സയിലായിരുന്ന 7 കുട്ടികളെയും മാറ്റി പാർപ്പിച്ചു.

അതേ സമയം കുട്ടികളെ മർദ്ദിച്ച പ്രധാന പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ സി പി ഐ എം ജില്ലാ കമ്മിറ്റി ആശ്രമത്തിലേക്ക് മാർച്ച് നടത്തും.

കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് സി പി എം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
ആശ്രമത്തിലെ പ്രാർത്ഥനാ ക്രമം പാലിച്ചില്ലെന്നാരോപിച്ച് കഴിഞ്ഞ മാസം 28ന് രാത്രിയാണ് കുട്ടികൾ മർദനത്തിനിരയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News