കേരളത്തിന്‍റെ സേനയായി മാറിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്; കേരളത്തിന്‍റെ സൈന്യം സ്വന്തം വീടുകളിലേക്ക്; ‘പുനര്‍ഗേഹം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മൽസ്യതൊഴിലാളികളുടെ പ്രളയ ദുരിതാശ്വാസത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സേനയായി മാറിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അവർക്കൊപ്പം എന്നും സർക്കാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പുനർഗേഹം മത്സ്യത്തൊഴിലാളി പാർപ്പിട പുനരധിവാസ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സർക്കാരിന്‍റെ ചരിത്രനേട്ടമായ ലൈഫ് പദ്ധതിക്ക് പിന്നാലെയാണ് മത്സ്യത്തൊഴിലാളികൾക്കായി പുനർഗേഹം പാർപ്പിട പുനരധിവാസ പദ്ധതിക്ക് സർക്കാർ തയ്യാറെടുക്കുന്നത്.

വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നത് 18685 കുംടുംബങ്ങളാണ് പദ്ധതിക്ക് അർഹരായവർ.ഇവരെ മൂന്ന് ഘട്ടമായി പുനരധിവസിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ശംഖുംമുഖത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

2450 കോടി രൂപ പുനർേ ഗേഹത്തിനായി സർക്കാർ അനുമതി നൽകി.1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ്.

1052 കോടി രൂപ ഫിഷറി സ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നും ഉൾപ്പെടുത്തി.2022 നകം പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ചടങ്ങിൽ 120 എഫ്.ആർ.പി.യൂണിറ്റുകൾക്ക് ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി കുടുംംബങ്ങൾക്ക് വസ്ഥുവിന്‍റെ രേഖകളും കുടുംബത്തിലെ ർവിദ്യാർഥിനികൾക്ക് സൗജന്യ സൈക്കിളുകളും വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here