കുട്ടനാട് സീറ്റ്: പിജെ ജോസഫുമായി യുഡിഎഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ച ധാരണയാവാതെ പിരിഞ്ഞു

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. തിരുവനന്തപുരത്ത് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പാലാ ആവർത്തിക്കാതിരിക്കാൻ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ഭൂരിപക്ഷ അഭിപ്രായം.

മുന്നണിയുടെ കെട്ടുറപ്പല്ല വിജയസാധ്യതക്കാണ് പ്രാധാന്യമെന്ന് യോഗത്തിന് ശേഷം പി ജെ ജോസഫ് പറഞ്ഞു. എന്നാൽ വിജയസാധ്യതക്കപ്പുറം മുന്നണിയുടെ കെട്ടുറപ്പ് തന്നെയാണ് വലുതെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വലിയ ചർച്ചകൾക്കും ഗ്രൂപ്പ് പോർവിളികൾക്കുമൊടുവിൽ ഘടകക്ഷികളുടെ സംഘർഷം മുതലെടുത്ത് കുട്ടനാട് സീറ്റ് ഏറ്റെടുക്കവാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം തന്നെയാണ് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള പ്രധാന കാരണം. ഇന്നലെ രാത്രിയിൽ ചേർന്ന ഉഭയകക്ഷിയോഗത്തിൽ പിജെ ജോസഫിന് നേരെ വലിയ സമ്മർദ്ധങ്ങളാണുണ്ടായത്.

പാല ആവർത്തിക്കാതിരിക്കണമെന്നും അതിന് കോണ്‍ഗ്രസ് തന്നെ കുട്ടനാട് സീറ്റിൽ മത്സരിക്കണമെന്നുമായിരുന്നു കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അഭിപ്രായം കുഞ്ഞാലിക്കുട്ടിയും ഈ അഭിപ്രായത്തെ പിന്തുണച്ചു.

യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായവും ഇതുതന്നെയായിരുന്നു.എന്നാൽ ഇന്ന് പിജെ ജോസഫിനേയും ജോസ് കെ മാണിയേയും ഒരുമിച്ചിരുത്തി ചർച്ചചെയ്യ്തപ്രശ്നം പരിഹരിക്കാനാണ് യു ഡി എഫ് ഒരുങ്ങുന്നത്.

യോഗത്തിന് ശേഷം പുറത്തേക്ക് വന്ന പി ജെ ജോസഫ് പറഞ്ഞത് മുന്നണിയുടെ കെട്ടുറപ്പല്ല വിജയസാധ്യതക്കാണ് പ്രാധാന്യം അതിനാൽ കേലളാ കോണ്‍ഗ്രസ് സീറ്റ് വിട്ടുകൊടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ്.

എന്നാൽ ചർച്ച നാളഎ തുടരുമെന്നും വിജയസാധ്യതക്കപ്പുറം മുന്നണിയുടെ കെട്ടുറപ്പ് തന്നെയാണ് വലുതെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

ഇന്ന് നടത്തുന്ന ചർച്ചയോടെ അവസാന തിരുമാനത്തിലെത്തുമെന്ന് യു ഡി എഫ് കണ്‍വീനർ ബെന്നി ബഹന്നാനും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News