മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശങ്കയില്‍: കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ദീപ് സിംഗ് രാജിക്കത്ത് നല്‍കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ ആശങ്കയിലാക്കി കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ദീപ് സിംഗ് രാജിക്കത്ത് നല്‍കി.230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുള്ളത്.

ബിജെപിക്ക് 107 പേരുണ്ട്. നാലു സ്വതന്ത്രരുടെയും രണ്ട് ബിഎസ്പി അംഗങ്ങളുടെയും ഒരു സമാജ്വാദി പാര്‍ട്ടി അംഗത്തിന്റെയും പിന്തുണ കോണ്‍ഗ്രസിനുണ്ട്.ഇതിനിടെയാണ് ബിജെപി നീക്കങ്ങള്‍ ശക്തമാക്കുന്നത്.

ഹര്‍ദീപ് സിംഗിനെ കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം കര്‍ണാടകയിലെ റിസോര്‍ട്ടിലേക്ക് മാറ്റിതായതി കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി ഹര്‍ദീപ് സിംഗ് രാജി സമര്‍പ്പിച്ചക്കുകയായിരുന്നു. ഹര്‍ദീപ് സിംഗിന്റെ രാജി സെക്രട്ടറിയേറ്റില്‍ ലഭിച്ചിട്ടിലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

എംഎല്‍എമാര്‍ക്ക് 25 കോടി രൂപവരെ ബിജെപി വിലയിട്ടതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ചു. ബിജെപി നേതാക്കള്‍ എംഎല്‍എമാരെ ബലംപ്രയോഗിച്ച് കടത്തിയതായി മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രി ജിതു പട്വാരിയും പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിലെ ആഭ്യന്തരകുഴപ്പങ്ങള്‍ക്ക് തങ്ങളെ പഴിക്കുന്നത് എന്തിനാണെന്നാണ് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News