തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക; തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

തെരഞ്ഞടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണ ഘടനാ സ്ഥാപനമാണെന്നും വോട്ടർ പട്ടിക തയ്യാറാക്കുന്നത് പോലെയുള്ള അതിന്റെ പ്രവർത്തനങ്ങളിൽ ഹൈക്കോടതി നടത്തിയ ഇടപെടൽ അംഗീകരിക്കാനാകില്ല എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

വിഷയത്തിൽ മുൻപ് ഹൈക്കോടതിയെ സമീപിച്ച കോണ്ഗ്രസും മുസ്ലിം ലീഗും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജിയിൽ തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News