ദില്ലി കലാപം; നാശനഷ്ടങ്ങൾ ഉണ്ടായവരെ സഹായിക്കുന്നതിൽ ദില്ലി സർക്കാരിന് വീഴ്ചയുണ്ടായി; ബൃന്ദ കാരാട്ട്‌

കലാപത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായവരെ സഹായിക്കുന്നതിൽ ദില്ലി സർക്കാരിന് വീഴ്ചയുണ്ടായതായി സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദകാരാട്ട്‌.

കലാപ ബാധിതരെ സഹായിക്കാൻ സർക്കാർ ഹെൽപ്പ്‌ ഡസ്‌ക്ക്‌ പോലും ഒരുക്കിയില്ലെന്ന് ബൃന്ദകാരാട്ട്‌ കുറ്റപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സിപിഐഎം മുൻകൈ എടുത്ത് ദില്ലി സോളിഡാരിറ്റി റിലീഫ്‌ ആന്റ്‌ റീഹാബിലിറ്റേഷൻ കമ്മറ്റി രൂപീകരിച്ചു.

മുൻ സുപ്രിംകോടതി ജഡ്‌ജി വി ഗോപാല ഗൗഢ, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം , സെന്റർഫോർ ഇക്വിറ്റി സ്‌റ്റഡീസ്‌ ഡയറക്‌ടർ ഹർഷ്‌ മന്ദർ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വജഹാത്ത്‌ ഹബീബുള്ള എന്നിവരുടെ നേതൃത്വത്തിലാണ്‌ കമ്മറ്റി.

നഷ്‌ടപരിഹാരം, നിയമസഹായം, അവശ്യസാധന വിതരണം, ചികിത്സ എന്നീ മേഖലകൾ തിരിച്ചാണ് സമിതിയുടെ പ്രവർത്തനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here