തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ സ്വകാര്യ ബസാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് വ്യക്തമാക്കി കളക്ടറുടെ റിപ്പോര്‍ട്ട്.
KL 16 A- 8639 എന്ന സ്വകാര്യ ബസാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ബസ് ജീവനക്കാര്‍ പെര്‍മിറ്റ് ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്വകാര്യബസ് നിരോധിതമേഖലയില്‍ 20 മിനിറ്റോളം പാര്‍ക്ക് ചെയ്തു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
കെഎസ്ആര്‍ടിസി ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടതും തെറ്റാണെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ നല്‍കി.
അതേസമയം, ജീവനക്കാര്‍ മാത്രമല്ല, സംഭവത്തില്‍ കുറ്റക്കാരായ എല്ലാവര്‍ക്കും എതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.