തദ്ദേശ തെരഞ്ഞെടുപ്പ്; 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ; ഉത്തരവ് സ്വാഗതം ചെയ്ത് സര്‍ക്കാര്‍

തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്ക് സ്റ്റേ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഏര്‍പ്പെടുത്തിയത്.

ഈ വര്‍ഷം നടക്കാന്‍ ഇരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്താനായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഇത് ചോദ്യം ചെയ്ത് കോണ്ഗ്രസും മുസ്ലീം ലീഗും ഹൈക്കോടതിയെ സമീപ്പിച്ചു. തുടര്‍ന്ന് 2015ലെ പട്ടിക ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞു.

ഈ വിധി ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷന്‍ ആയ ബെഞ്ചിന്റേത് ആണ് ഉത്തരവ്.

സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ ഉള്ള തടസവാദങ്ങള്‍ക്ക് തിരിച്ചടി ഏറ്റതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രതിനിധികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

കേസ് പരിഗണിക്കവെ 2019 ലോക്‌സഭാ വോട്ടര്‍ പട്ടിക ഉപയോഗിച്ചുകൂടെ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഈ പട്ടിക ബൂത്ത് അടിസ്ഥാനത്തിലാണ് വാര്‍ഡ് അടിസ്ഥാനത്തില്‍ അല്ല.

2019ലെ പട്ടിക തെരഞ്ഞെടുപ്പിന് ഉപയോഗിക്കണമെങ്കില്‍ 10 കോടി ചെലവാകുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. ലീഗിനും, കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുകയാണ് വേണ്ടതെന്നും കമ്മീഷന്‍ കോടതിയില്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News