കൊറോണ പ്രതിരോധം; കേരളത്തെ കണ്ടു പഠിക്കാന്‍ തെലങ്കാന സംഘം

തിരുവനന്തപുരം: കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധമാര്‍ഗങ്ങള്‍ പഠിക്കാന്‍ തെലങ്കാനയില്‍ നിന്നുള്ള വിദഗ്ദരുടെ സംഘമെത്തി.

12 ഡോക്ടര്‍മാരുടെ സംഘമാണ് കേരളത്തിലെത്തിയിരിക്കുന്നത്.

വൈറസ് ബാധിതരെ കണ്ടെത്തി പരിചരണം നല്‍കുന്നതടക്കമുള്ള കാര്യങ്ങളാണ് സംഘം പഠിക്കുന്നത്. വൈകിട്ട് കണ്‍ട്രോള്‍ റൂം മീറ്റിംഗില്‍ സംഘം പങ്കെടുക്കും. ആലപ്പുഴയിലെ ഐസൊലേഷന്‍ വാര്‍ഡും സംഘം സന്ദര്‍ശിക്കും.

രാജ്യത്ത് ആദ്യം കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലാണ്. എന്നാല്‍, ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും കൃത്യമായ ഇടപെടല്‍ കൊണ്ട് വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നില്ല. മാത്രമല്ല, വൈറസ് ബാധിച്ചവരെ രക്ഷപ്പെടുത്താനും സാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here